ചേർത്തല
വി ഡി സതീശൻ നയിക്കുന്ന കോൺഗ്രസ് 2026ൽ അധികാരത്തിൽ എത്തില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളത്തിൽ എൽഡിഎഫ് ഭരണം തുടരുമെന്നും സ്വകാര്യ സ്വകാര്യ ടി വി ചാനലിനുനൽകിയ അഭിമുഖത്തിൽ വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷനേതാവായി സതീശൻ തുടർന്നാൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കില്ല. സതീശൻ അഹങ്കാരിയായ നേതാവാണ്. സ്വയം നേതാവാകാൻ ശ്രമിക്കുന്ന ആളാണ്. പക്വതയും മാന്യതയുമില്ല. സമുദായ–-രാഷ്‌ട്രീയ നേതാക്കളെ തള്ളി. സതീശൻ പ്രതിപക്ഷ നേതാവായതോടെ പാർടിയിൽ ഗ്രൂപ്പുകൾ കൂടി. എ, ഐ ഗ്രൂപ്പുകൾക്ക് പകരം കോൺഗ്രസിൽ വ്യക്തികളുടെ ഗ്രൂപ്പാണുള്ളത്.
സതീശൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാകും. മറ്റൊരു നേതാവിനും ഇത്രയും ധാർഷ്ട്യമില്ല. ഒറ്റയ്‌ക്കായി എന്ന് തോന്നിയപ്പോഴാണ് പല വിഷയങ്ങളിലും തിരുത്തലിന് തയ്യാറായത്. ഇങ്ങനെപോയാൽ സതീശന്റെ രാഷ്‌ട്രീയജീവിതം സർവനാശത്തിലാകും–-വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..