23 December Monday

കുര്‍സി ബചാവോ ബജറ്റ്‌ , കേരളത്തെ പാടെ അവഗണിച്ച സമീപനം : 
ബിനോയ് വിശ്വം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


തിരുവനന്തപുരം
അതിസമ്പന്നരോടുള്ള വിധേയത്വം മറന്നുപോകാത്ത മന്ത്രി നിർമല സീതാരാമന്റെ പൊതുബജറ്റ് വിലക്കയറ്റം, തൊഴിലില്ലായ്‌മ, ദാരിദ്ര്യം തുടങ്ങിയ ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഭൂരിപക്ഷമില്ലാത്ത ബിജെപി സർക്കാരിനെ താങ്ങിനിർത്തുന്ന സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക പ്രഖ്യാപനത്തിലൂടെ ആയിരക്കണക്കിന് കോടി രൂപ നീക്കിവച്ചപ്പോൾ സാമ്പത്തിക പിന്തുണ അനിവാര്യമായ കേരളത്തെ പാടെ അവഗണിച്ച സമീപനം പ്രതിഷേധാർഹമാണ്.‘കുർസി ബചാവോ' എന്ന പേരാണ് ഈ ബജറ്റിന് ഇണങ്ങുക– ബിനോയ് വിശ്വം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top