23 December Monday

കർഷകരുടെ 
ജീവിതം കൂടുതൽ ദുഷ്‌കരമാകും : പി പ്രസാദ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


തിരുവനന്തപുരം
കർഷകരെ പാടെമറന്നുള്ള ബജറ്റാണ്‌ കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക മേഖലയ്‌ക്കായി ബജറ്റിൽ വക കൊള്ളിച്ചിരിക്കുന്ന തുക 1,22,528.77 കോടി രൂപ മാത്രമാണ്. 2020–--21 ബജറ്റിൽ 1,34,399.77 കോടി രൂപയാണ്‌ നീക്കിവച്ചത്‌. 2022-–-23ൽ 1,24,000 കോടി രൂപയായും ഈ ബജറ്റിൽ 1,22,528.77 കോടി രൂപയായും കുറഞ്ഞു. കാർഷിക മേഖലയോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. 2016–--17 ൽ  കാർഷിക മേഖലയിലെ വളർച്ച 6.8 ശതമാനമായിരുന്നത് 2023–-- 24ൽ 1.4 ശതമാനമായി കുറഞ്ഞു. ഇത് പരിഹരിക്കാനുള്ള ഒരുവിധ നിക്ഷേപ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന പല ഘടകങ്ങൾക്കും ബജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവ് വരുത്തി. രാസവളങ്ങളുടെ സബ്സിഡിയിൽ വരുത്തിയ 24,894 കോടി രൂപയുടെ കുറവ്, രാസവളങ്ങളുടെ വില കുതിച്ചുയരാൻ കാരണമാകും– മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top