15 November Friday

ഓടയ്‌ക്കാലി പള്ളിയും കൈമാറാനായില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


പെരുമ്പാവൂർ
കോടതിവിധിപ്രകാരം ഓടയ്‌ക്കാലി സെന്റ്‌ മേരീസ് പള്ളി ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറാനുള്ള ശ്രമം യാക്കോബായ വിഭാഗത്തിന്റെ എതിർപ്പുമൂലം നടന്നില്ല. ചൊവ്വ രാവിലെ പൊലീസും ഓർത്തഡോക്സ്‌ വിഭാഗവും എത്തിയെങ്കിലും യാക്കോബായ വിഭാഗത്തിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിശ്വാസികൾ ഗേറ്റ് പൂട്ടി പള്ളിമുറ്റത്ത് തടിച്ചുകൂടിയിരുന്നു.

തിങ്കൾ രാത്രിമുതൽ പള്ളി പരിസരത്ത് എഎസ്‌പി മോഹിത്‌ റാവത്തിന്റെ നേതൃത്വത്തിൽ 200 പൊലീസുകാരും അഗ്നി രക്ഷാസേനയും ജലപീരങ്കിയുമായി തമ്പടിച്ചിരുന്നു. ചൊവ്വ പകൽ 11.30ന് പൊലീസ് ഗേറ്റിന്റെ പൂട്ട് അറുത്തുമാറ്റാൻ ശ്രമിക്കുന്നതിനിടെ യാക്കോബായ വിഭാഗം പ്രതിരോധിച്ചു. പൊലീസിന്റെ നീക്കം തടയുന്നതിനിടയിൽ തളർന്നുവീണ ഒമ്പതുപേരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ആശുപത്രിയിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top