23 December Monday

കാലടി പഞ്ചായത്തിൽ പ്രതിപക്ഷം സത്യഗ്രഹം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


കാലടി
കാലടി പഞ്ചായത്തിലെ യുഡിഎഫ്‌ ഭരണസമിതി കാണിക്കുന്ന വിവേചനത്തിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ് അംഗങ്ങൾ പഞ്ചദിനസമരം തുടങ്ങി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിജോ ചൊവ്വരാൻ, ആൻസി ജിജോ, കാലടി പഞ്ചായത്ത്‌ അംഗങ്ങളായ പി കെ കുഞ്ഞപ്പൻ, സി വി സജേഷ്, സരിത ബൈജു, സ്മിത ബിജു, പി ബി സജീവ് എന്നിവർ സമരത്തിൽ പങ്കാളികളായി.  

പഞ്ചായത്തിന് ലഭിക്കുന്ന എസ്‌സി ഫണ്ടും പദ്ധതിവിഹിതവും മറ്റു ഗ്രാന്റുകളും യഥാസമയം ചെലവഴിക്കുക, പദ്ധതിയിലെ അഴിമതിയും ധൂർത്തും അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. സിപിഐ കാലടി ലോക്കൽ സെക്രട്ടറി ഗോപകുമാർ കാരിക്കോത്ത് അധ്യക്ഷനായി. എം ടി വർഗീസ്, മാത്യൂസ് കോലഞ്ചേരി, ബേബി കാക്കശേരി, ജസ്റ്റിൻ ജോർജ്‌, ജോർജ് പോരോത്താൻ, സെബാസ്റ്റ്യൻ കന്നപ്പിള്ളി, മത്തായി പൂഴിക്ക, ആന്റു തെറ്റയിൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top