കരുമാല്ലൂർ
ഗവ. എൽപി സ്കൂളിൽ ഒരുകോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടവും വർണക്കൂടാരവും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അധ്യക്ഷയായി. സ്കൂളിൽ എത്തിയ മന്ത്രിയെ ബഷീർ കഥാപാത്രങ്ങളുടെ വേഷത്തിലാണ് കുട്ടികൾ സ്വീകരിച്ചത്.
ജില്ലാപഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, വി പി അനിൽകുമാർ, എ എം അലി, ദാമോദരൻ നമ്പൂതിരിപ്പാട്, ഷൈജു മനക്കപ്പടി, പി എം ദിപിൻ, ജി സുധ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..