20 December Friday

കേന്ദ്ര സർവകലാശാല ; അധ്യാപക ഒഴിവ് 5,060 
അനധ്യാപകരുടേത് 16,719

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


ന്യൂഡൽഹി
കേന്ദ്ര സർവകലാശാലകളിൽ നാലിലൊന്നിൽ കൂടുതൽ അധ്യാപക തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണെന്ന്‌ വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ അറിയിച്ചു. അനുവദനീയമായ 18,940 തസ്‌തികയിൽ 5,060 എണ്ണം ഒഴിഞ്ഞുകിടക്കുന്നു; 26.72 ശതമാനം. അനധ്യാപക തസ്‌തികകളിൽ 47 ശതമാനത്തിലും ആളില്ല. മൊത്തം 35,640 തസ്‌തികയിൽ 16,719 എണ്ണത്തിലും ആളില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഒഴിവുകൾ നികത്താൻ പ്രത്യേക റിക്രൂട്ട്‌മെന്റ്‌ നടത്തുന്നുണ്ടെന്ന സർക്കാർ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്ന കണക്കാണ്‌ പുറത്തുവന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top