21 December Saturday

ശബ്ദമലിനീകരണത്തിന്‌ പിഴ കർശനമാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019


ശബ്ദമലിനീകരണം തടയാൻ പിഴ ഈടാക്കുന്നത്‌ കർശനമാക്കുന്നത്‌ പരിഗണനയിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഐഎംഎ  നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന "സുരക്ഷിത ശബ്ദത്തിനായി' ആഗോള സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നിശ്ചിത തരംഗതീവ്രത(ഡെസിബൽ)യ്‌ക്ക്‌ മുകളിൽ ശബ്ദം ഉണ്ടാക്കുന്നവർക്കെതിരെ കർശനമായി പിഴ ചുമത്താനാണ്‌ ആലോചിക്കുന്നത്‌. ശബ്ദമലിനീകരണം അപകടകരമായി കൂടുകയാണ്‌. ഇത് ശാരീരിക മാനസിക അവസ്ഥകളെ സാരമായി ബാധിക്കുന്നുണ്ട്‌. ഏറ്റവുമധികം ആഘാതമനുഭവിക്കുന്നത് കുഞ്ഞുങ്ങളാണ്.

ഘോരശബ്ദം കുഞ്ഞുങ്ങളിൽ നടുക്കവും ഞെട്ടലുമുണ്ടാക്കും. കൂടാതെ, അപസ്മാരത്തിനും കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് 12 വയസ്സിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന നിഷ്‌കർഷിക്കുന്നത്.  ഇയർ ഫോണിൽ പാട്ടുകേട്ട് ഉറങ്ങുന്നത് നിയമത്തിലൂടെ തടയാൻ സാധിക്കില്ല. എന്നാൽ, ഹോണുകളടക്കം നിശ്ചിത ഡെസിബല്ലിൽ കൂടുതലുള്ള ശബ്ദം നിയമത്തിലൂടെ തടയാം. സുരക്ഷിത ശബ്ദത്തിന് നിയമവും ബോധവൽക്കരണവും ഒരുപോലെ ആവശ്യമാണ്‌–- അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top