21 December Saturday

ചർച്ചകൾ ഐക്യത്തിന് വഴിതെളിക്കണം: അപ്പോസ്തലിക് ന്യൂൺഷ്യോ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


പാലാ
കത്തോലിക്ക സഭയുടെ ശാക്തീകരണ, നവീകരണ  ചർച്ചകൾക്ക്‌ വേദിയാക്കി സിറോ മലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി പാലായിൽ ആരംഭിച്ചു. ഇന്ത്യയുടെ അപ്പോസ്തലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ഗിറേലി അസംബ്ലി ഉദ്ഘാടനംചെയ്തു. സഭയുടെ കൂടുതൽ ഐക്യത്തിന് വഴിതെളിക്കാൻ അസംബ്ലിയിലെ ചർച്ചകൾ കാരണമാകട്ടെയെന്ന്‌ ആർച്ച്ബിഷപ്പ്‌ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പായുടെ ആശംസാസന്ദേശം പങ്കുവച്ചാണ്‌ ചടങ്ങ്‌ ആരംഭിച്ചത്‌.

അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ്പ്‌ മാർ റാഫേൽ തട്ടിൽ അധ്യക്ഷനായി. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. യാക്കോബായ സുറിയാനി സഭ മെട്രോപ്പോലീറ്റൻ ആർച്ച്ബിഷപ്പ്‌ ജോസഫ് മാർ ഗ്രിഗോറിയോസ്, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ എന്നിവർ സംസാരിച്ചു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതവും മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ നന്ദിയും പറഞ്ഞു.

സിറോ മലബാർസഭയിലെ വിശ്വാസപരിശീലന നവീകരണം എന്ന വിഷയത്തിൽ ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഡോ. പി സി അനിയൻകുഞ്ഞ്, ഫാ. മാത്യു വാഴയിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അസംബ്ലിയിൽ 348 പ്രതിനിധികൾ പങ്കെടുക്കുന്നു. ഞായറാഴ്‌ച  സമാപിക്കും.

ആദരിക്കൽ ചടങ്ങിൽനിന്ന്‌ വിട്ടുനിന്നു
സിറോ മലബാർസഭ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം.  കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ആദരിക്കുന്ന ചടങ്ങിൽനിന്ന്‌ എറണാകുളം–-അങ്കമാലി അതിരൂപതയിലെ ഏഴ്‌ അൽമായ  പ്രതിനിധികൾ വിട്ടുനിന്നു. പ്രതിനിധികൾ ഒപ്പിട്ട മുൻകൂർ നോട്ടീസ്‌ മേജർ ആർച്ച്‌ ബിഷപ്പിന്‌ കൈമാറിയതിന്‌ ശേഷമായിരുന്നു പ്രതിഷേധം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top