23 December Monday

ബ്ലോക്കുകളിൽ മൃഗസംരക്ഷണവകുപ്പ് 
ആംബുലൻസ് നൽകും: മന്ത്രി ജെ ചിഞ്ചുറാണി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


ആലങ്ങാട്
കേരളത്തിലെ മുഴുവൻ ബ്ലോക്കുകളിലും മൃഗസംരക്ഷണവകുപ്പിന്റെ മൊബൈൽ ആംബുലൻസ് നൽകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കളമശേരി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനപദ്ധതിയായ "കൃഷിക്കൊപ്പം കളമശേരി'യുടെ ഭാഗമായ കാർഷികോത്സവത്തിന്റെ ക്ഷീരകർഷകസംഗമം കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹകരണ ബാങ്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാഭ്യാസം നേടിയ നിരവധി യുവാക്കൾ മൃഗസംരക്ഷണരംഗത്തേക്ക് കടന്നുവരുന്നത് പ്രതീക്ഷയുണ്ടാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷയായി. ‘പശുപരിപാലനം: പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും’ വിഷയത്തിൽ ഡോ. അബ്രഹാം, ‘പാലുൽപ്പാദനത്തിലെ പ്രവൃത്തിപരിചയം’ വിഷയത്തിൽ പ്രശാന്ത് തച്ചപ്പുഴ എന്നിവർ ക്ലാസെടുത്തു. വി എം ശശി, എം പി വിജയൻ, പി എ അബൂബക്കർ, എം കെ ബാബു, കെ ആർ ഹേമന്ത്‌, എം പി വിജയൻ, ട്രീസ തോമസ്, ഡോ. വി എസ് അജിത്, എം കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ഡലതല ക്ഷീരകർഷക സബ് കമ്മിറ്റി കൺവീനറായി പി സി ജിനീഷിനെ നിശ്ചയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top