കൊച്ചി
ദേശാഭിമാനി പത്രവരിക്കാരെ ചേർക്കാനുള്ള ക്യാമ്പയിൻ വെള്ളിയാഴ്‌ച നടക്കും. സിപിഐ എം സംസ്ഥാന, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ വിവിധ ഏരിയ കമ്മിറ്റികളിൽ നേതൃത്വം നൽകും. ജില്ലാ കമ്മിറ്റി അംഗങ്ങൾ അതത് പ്രദേശത്ത് പത്ര ക്യാമ്പയിന് നേതൃത്വം നൽകും.
വിവിധ ഏരിയകളിൽ എം സി ജോസഫൈൻ (അങ്കമാലി ടൗൺ), സി എൻ മോഹനൻ, കെ ജെ ജേക്കബ് (എറണാകുളം മാർക്കറ്റ്), സി എം ദിനേശ്‌മണി (പാലാരിവട്ടം), ഗോപി കോട്ടമുറിക്കൽ (മൂവാറ്റുപുഴ കച്ചേരിത്താഴം), എസ് ശർമ (പറവൂർ ടൗൺ), കെ ചന്ദ്രൻപിള്ള (കളമശേരി), എം സ്വരാജ്, എം സി സുരേന്ദ്രൻ (തൃപ്പൂണിത്തുറ), ടി കെ മോഹനൻ (ആലുവ), എം പി പത്രോസ് (നെടുമ്പാശേരി അത്താണി), പി എം ഇസ്‌മയിൽ (മൂവാറ്റുപുഴ കാവുങ്കര), പി ആർ മുരളീധരൻ (മൂവാറ്റുപുഴ കെഎസ്‌ആർടിസി), സി കെ മണിശങ്കർ (വൈറ്റില), എൻ സി മോഹനൻ (പെരുമ്പാവൂർ ടൗൺ), കെ എൻ ഉണ്ണിക്കൃഷ്‌ണൻ (ഞാറയ്‌ക്കൽ), ജോൺ ഫെർണാണ്ടസ് (പള്ളുരുത്തി) എന്നിവരുടെ നേതൃത്വത്തിൽ പത്രവരിക്കാരെ ചേർക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..