24 October Thursday

ഉദ്യോ​ഗസ്ഥർ ഒന്നും 
ചെയ്യാതിരിക്കുന്നതും അഴിമതി : പി രാജീവ്

സ്വന്തം ലേഖികUpdated: Thursday Oct 24, 2024


തിരുവനന്തപുരം
ഉദ്യോ​ഗസ്ഥർ ഒന്നും ചെയ്യാതെയിരിക്കുന്നതും തെറ്റായ രൂപത്തിൽ ചെയ്യുന്നതും അഴിമതിയാണെന്ന് മന്ത്രി പി രാജീവ്. തെറ്റായ സമീപനം സർക്കാർ അനുവദിക്കില്ല. കർക്കശ നടപടി സ്വീകരിക്കും. നിയമാനുസൃതമായവ സമയബന്ധിതമായി നടപ്പാക്കണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി പറഞ്ഞു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് കൈപ്പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൈനിങ് വകുപ്പിന്റെ ഉത്തരവാദിത്വം മാത്രം ഉദ്യോ​ഗസ്ഥർ നിറവേറ്റിയാൽ മതിയാകും. മറ്റ് വകുപ്പുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്നാൽ, മണ്ണെടുക്കാൻ പറ്റുമോയെന്നത് വില്ലേജ് ഓഫീസിൽ ഒന്നൂകൂടെ പരിശോധിക്കട്ടെ എന്ന് പറയുന്ന അപൂർവം ഉദ്യോ​ഗസ്ഥരുണ്ട്. സേവനങ്ങൾക്ക് സമയപരിധി നിശ്ചയിക്കണം. സ്ഥലപരിശോധന ആവശ്യമുള്ളത് 20 ദിവസത്തിലും അല്ലാത്തവ അഞ്ച് മുതൽ എട്ട് ദിവസത്തിനകവും നടപ്പാക്കണം. അപേക്ഷകളിലെ കുറവുകൾ ഒരുതവണ മാത്രമെ പറയാവൂ. ചെക്ക്-ലിസ്റ്റിലുള്ള രേഖ അപേക്ഷയ്ക്ക് ഒപ്പമുണ്ടോയെന്നത് പരിശോധിക്കേണ്ടത് ഉദ്യോ​ഗസ്ഥന്റെ കടമയാണെന്നും പി രാജീവ് പറഞ്ഞു.

ഉദ്യോ​ഗസ്ഥർക്കും സംരംഭകർക്കും പൊതുജനങ്ങൾക്കും സഹായകരമാണ് കൈപ്പുസ്തകം. വകുപ്പിന്റെ സൈറ്റിലും ലഭ്യമാക്കും. ചട്ടഭേ​ദ​ഗതികൾ വരുന്നമുറയ്ക്ക് പുസ്തകത്തിൽ‌ കൂട്ടിച്ചേർക്കാനുമാണ് തീരുമാനം. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top