22 December Sunday

റോഡ്‌ ടാറിങ്‌ നീളുന്നു ; അങ്ങാടിക്കടവ്‌ അടിപ്പാതയിലെ ദുരിതം എന്നുതീരും

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


അങ്കമാലി
അങ്കമാലിയിൽനിന്ന്‌ വട്ടപ്പറമ്പിലേക്കുള്ള പൊതുമരാമത്ത് റോഡിലെ അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത ഏറെ നാളത്തെ കാത്തിരിപ്പിനും പ്രക്ഷോഭങ്ങൾക്കുംശേഷം തുറന്നെങ്കിലും റോഡിന്റെ പണി പൂർത്തിയാകാത്തത് ജനത്തെ വലയ്ക്കുന്നു. ടാറിങ് നടത്താത്തതും വഴിവിളക്കുകൾ സ്ഥാപിക്കാത്തതുമാണ് പ്രശ്നം.

വിരിച്ച മെറ്റൽ ഇളകി കുഴികൾ രൂപപ്പെട്ടതോടെ അപകടസാധ്യതയേറി. റെയിൽവേ ലൈനിന്റെ ഇരു ഭാഗത്തും വഴിവിളക്കുകളില്ല. റെയിൽവേ ലൈനിന്റെ അടിഭാഗത്ത് കൂരിരുട്ടാണ്. ഗതാഗതത്തിന് തുറന്നുനൽകിയതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണം കൂടി. ഒരുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന അധികാരികളുടെ പ്രഖ്യാപനവും പാഴ്‌വാക്കായി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top