21 November Thursday

റവന്യു ജില്ലാ ശാസ്ത്രോത്സവം, 
വൊക്കേഷണൽ എക്സ്പോ ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


ആലുവ
റവന്യു ജില്ലാ ശാസ്ത്രോത്സവം, വിഎച്ച്എസ്ഇ മേഖലാ വൊക്കേഷണൽ എക്സ്പോ എന്നിവയ്ക്ക് വ്യാഴാഴ്‌ച ആലുവയിൽ തുടക്കം. 14 ഉപജില്ലകളിൽനിന്നുള്ള 8000 ശാസ്ത്രപ്രതിഭകള്‍ പങ്കെടുക്കും. രജിസ്ട്രേഷനും ഒരുക്കങ്ങളും പൂർത്തിയായി. വ്യാഴം രാവിലെ പത്തിന്‌ ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്യും.

മേളയും വേദിയും: ശാസ്ത്ര -ഐടി മേള–--ആലുവ സെന്റ് ഫ്രാന്‍സിസ് എച്ച്എസ്എസ്. പ്രവൃത്തിപരിചയമേള–- -ആലുവ വിദ്യാധിരാജ വിദ്യാഭവൻ. ഗണിതമേള-–- ആലുവ എന്‍എന്‍ഡിപി എച്ച്എസ്എസ്. സാമൂഹ്യശാസ്ത്രമേള-–- ആലുവ ഗവ. ഗേൾസ് എച്ച്എസ്എസ്‌. പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണം ടൗൺ ഹാളിലാണ് ക്രമീകരിച്ചിട്ടുള്ളത്. ആലുവ ശിവഗിരി വിദ്യാനികേതൻ സ്കൂൾ ഗ്രൗണ്ടിലാണ്‌ പാർക്കിങ് സൗകര്യം.

എറണാകുളം മേഖലാ വൊക്കേഷണൽ എക്സ്പോ ആലുവ സെന്റ്‌ മേരീസ് ഹൈസ്കൂളിലാണ് നടക്കുന്നത്‌. എറണാകുളം, കോട്ടയം ജില്ലകളിലെ 65 സ്കൂളുകളുടെ സ്റ്റാളുകൾ ഉണ്ടാകും. വിദ്യാർഥികൾ നിർമിക്കുന്ന വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാകും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ‘വൈബറാട്ടം' എന്ന പേരിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കലാപരിപാടികളും വൊക്കേഷണൽ വിദ്യാഭ്യാസം നേടി ജീവിതവിജയം കൈവരിച്ചവരുടെ ‘വിസ്റ്റോറി' പരിപാടിയും അവതരിപ്പിക്കും. വയനാട്ടിൽ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റ് നൽകുന്ന വീടുകളുടെ ധനശേഖരണാർഥം ‘വയനാടൊരുക്കം' വിവിധ പരിപാടികളും നടത്തും.ശാസ്ത്രോത്സവവും വൊക്കേഷണൽ എക്സ്പോയും 25ന് വൈകിട്ട് സമാപിക്കും. 25ന് വൈകിട്ട് അഞ്ചിന് ആലുവ ഗവ. ഗേൾസ് എച്ച്എസ്എസിൽ നടക്കുന്ന സമാപനസമ്മേളനം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top