മൂവാറ്റുപുഴ
ഭൂമിയേറ്റെടുക്കൽ കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണാൻ മൂവാറ്റുപുഴയിൽ ലാൻഡ് അക്വിസിഷൻ കോടതി പ്രവർത്തനം തുടങ്ങി. ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി ഹണി എം വർഗീസ് അധ്യക്ഷയായി. മൂവാറ്റുപുഴ കോടതി സമുച്ചയത്തിലെ ഒന്നാംനിലയിലാണ് കോടതി പ്രവർത്തിക്കുക.
കോടതിസമുച്ചയത്തിലെ ഒമ്പതാമത്തെ കോടതിയാണ്. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി ടോമി വർഗീസിനാണ് ചുമതല. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകൾ കോടതിയുടെ പരിധിയിൽ വരും. മേഖലയിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പരാതികൾ വേഗത്തിൽ തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇത്തരം പരാതികൾ മുമ്പ് എറണാകുളത്തെ കോടതിയിലാണ് നൽകിയിരുന്നത്.
ബാർ അസോസിയേഷൻ പ്രസിഡന്റ് വിജു ചക്കാലക്കൽ, അഡ്വ. എൻ രമേശ്, അഡ്വ. ജോഷി ജോസഫ്, അഡ്വ. ജോണി മെതിപ്പാറ, പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ജ്യോതികുമാർ, ബാർ അസോസിയേഷൻ സെക്രട്ടറി ടോണി മേമന തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..