കൊച്ചി
മറെെൻഡ്രെെവിലെ കൊച്ചി പുഷ്‌പമേളയിൽ കാഴ്‌ചക്കാരെ ആകർഷിച്ച് ബ്രൊമിലിയാഡ്‌സ് ചെടികൾകൊണ്ട് ഒരുക്കിയ ക്രിസ്മസ് ട്രീ. മെറൂൺ ഉൾപ്പെടെ അഞ്ചു നിറങ്ങളിലുള്ള ബ്രൊമിലിയാഡ്‌സ് ഉപയോഗിച്ചാണ് ഏഴടി ഉയരമുള്ള ക്രിസ്മസ് ട്രീ ഒരുക്കിയത്. ഒരു ക്രിസ്മസ് ട്രീയിൽ 70ഓളം ചെടികളാണ് ക്രമീകരിച്ചിരിക്കുന്നത്. പുണെയിൽനിന്ന് എത്തിച്ച് കേരളത്തിൽ പരിപാലിച്ചവയാണ് ഇവ. പെെനാപ്പിൾ കുടുംബത്തിൽനിന്നുള്ള ബ്രൊമിലിയാഡ്‌സ് പാതി തണലിൽ നന്നായി വളരും. വിവിധ നിറങ്ങളിലെ ഇലയുടെ ഭംഗിയാണ് ചെടിയെ കൂടുതൽ മനോഹരമാക്കുന്നത്.
ഫ്ലവർ ഷോയിൽ 100 രൂപയുടെ ടിക്കറ്റ് എടുത്ത് സന്ദർശിക്കുന്ന ആദ്യത്തെ 300 പേർക്ക് ഇന്തോ-അമേരിക്കൻ ഹെെബ്രിഡ് സീഡ്സ് സൗജന്യമായി പച്ചക്കറിവിത്തുകൾ വിതരണം ചെയ്യും. ദിവസും നറുക്കെടുപ്പിൽ തെരഞ്ഞെടുക്കുന്ന മൂന്നുപേർക്ക് അഞ്ചുതരം വളങ്ങൾ അടങ്ങുന്ന പാക്കറ്റ് സമ്മാനമായി നൽകും.
ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ)യും ചേർന്ന് നടത്തുന്ന ഫ്ലവർ ഷോ ജനുവരി ഒന്നിന് സമാപിക്കും. രാവിലെ ഒമ്പതുമുതൽ രാത്രി 10 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ഫീസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..