23 December Monday

റോ റോ ജങ്കാർ 
പ്രവർത്തനം നിലച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024


വൈപ്പിൻ
ഫോർട്ട്‌ വൈപ്പ്–-ഫോർട്ട്‌ കൊച്ചി റൂട്ടിൽ സർവീസ് നടത്തിയിരുന്ന രണ്ട് റോ റോ ജങ്കാറിൽ സേതുസാഗർ ഒന്ന്‌ പ്രവർത്തനം നിലച്ചു. യന്ത്രത്തകരാറിനെ തുടർന്ന് ചൊവ്വ വൈകിട്ടുമുതൽ ജങ്കാർ ഫോർട്ട് വൈപ്പിനിൽ കെട്ടിയിട്ടിരിക്കുകയാണ്. മുബൈയിൽനിന്ന്‌ മെക്കാനിക് എത്തിയാലേ പണികൾ നടക്കൂവെന്നാണ് അധികൃതർ അറിയിച്ചത്. ഈ റൂട്ടിൽ വലിയ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്.

മൂന്നാമത്തെ ജങ്കാർ എത്രയുംപെട്ടെന്ന് ഇറക്കണമെന്ന് വൈപ്പിൻ ജനകീയകൂട്ടായ്മ ആശ്യപ്പെട്ടു. നിർമാണത്തിന് ടെൻഡർ നടപടികൾപോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ടെൻഡറിൽ തുക കൂടുതലാണെന്ന്‌ കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് നടപടികൾ നിർത്തിവച്ചിരിക്കുകയണെന്നാണ് അറിയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top