22 December Sunday

രഞ്ജിത്തിനും സിദ്ദിഖിനുമെതിരെ പരാതി; സിദ്ദിഖിനെതിരെ പോക്സോ ചുമത്തണമെന്നാവശ്യം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കൊച്ചി> നടിമാരുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നടൻ സിദ്ദിഖിനെതിരെയും സംവിധായകൻ രഞ്ജിത്തിനെതിരെയും പൊലീസിൽ പരാതി നൽകി വൈറ്റില സ്വദേശി. കൊച്ചി പൊലീസ് കമീഷണർക്കാണ് പരാതി നൽകിയത്. സിദ്ദിഖിനെതിരെ പോക്സോ ചുമത്തണമെന്നും പരാതിയിൽ പറയുന്നു.

ആരോപണങ്ങളെ തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും, സിദ്ദിഖ് 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.

2019 ൽ നടൻ സിദ്ദിഖ് തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്നായിരുന്നു നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച ഫേസ്‍ബുക്ക് പോസ്റ്റും നടി പോസ്റ്റ് ചെയ്തിരുന്നു. നടിയുടെ അന്നത്തെ പ്രായം പരിഗണിച്ചാണ് സിദ്ദിഖിനെതിരെ പോക്സോ ചുമത്തണമെന്ന് പരാതിയിൽ പറയുന്നത്.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു രഞ്ജിത്തിന്റെ രാജി. പാലേരിമാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയ തന്നോട് രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top