22 December Sunday

നെല്ലുസംഭരണം : രജിസ്‌ട്രേഷൻ 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024


പാലക്കാട്
ഒന്നാംവിളയ്‌ക്ക്‌ കർഷകർ വിളയിച്ച നെല്ല് സംഭരിക്കാൻ സപ്ലൈകോ വഴി രജിസ്ട്രേഷൻ തുടങ്ങി. www.supplycopaddy.in  വഴി രജിസ്റ്റർ ചെയ്യണം. കർഷകർക്ക് നേരിട്ടോ അക്ഷയകേന്ദ്രം വഴിയോ രജിസ്റ്റർചെയ്യാം. സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കും പാട്ടക്കൃഷിക്കാർക്കും സംഘ കൃഷിക്കാർക്കും പ്രത്യേകം അപേക്ഷ നൽകണം. രജിസ്ട്രേഷൻ പൂർത്തിയാക്കി ഫോറത്തിന്റെ പ്രിന്റ് കൃഷിഓഫീസിൽ നൽകണം.

വിളവെടുപ്പിന് രണ്ടാഴ്ചമുമ്പ് രജിസ്ട്രേഷൻ നമ്പർ ലഭിച്ചെന്ന് കർഷകർ ഉറപ്പാക്കണം. കേന്ദ്രസർക്കാർ കലണ്ടർ പ്രകാരം ഒക്ടോബർ ആദ്യവാരമാണ് സംഭരണം ആരംഭിക്കുക. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ സീസണുകളിൽ സെപ്തംബറിൽ സംഭരണം തുടങ്ങി. കഴിഞ്ഞ രണ്ട് സീസണിലായി സംസ്ഥാനത്ത് 5.59 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. മുഴുവൻ കർഷകർക്കും സംഭരണത്തുക കൈമാറുകയും ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top