22 December Sunday

തോപ്പിൽ ഭാസി ജന്മശതാബ്ദി
സ്‌മൃതിസംഗമം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024


കൊച്ചി
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ വീണ്ടും പരിപാടികളും ഒത്തുചേരലുകളുമായി സജീവമാകുന്നു. ഞായറാഴ്ച വൈകിട്ട്‌ നടന്ന തോപ്പിൽ ഭാസി ജന്മശതാബ്ദി സ്‌മൃതിസംഗമമായിരുന്നു ആദ്യപരിപാടി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ തോപ്പിൽ ഭാസിയുടെ ആത്മകഥ ആധാരമാക്കിയുള്ള കെപിഎസിയുടെ ‘ഒളിവിലെ ഓർമകൾ’ നാടകം അരങ്ങേറി. കലാസാഹിത്യസംഘം കളമശേരി മേഖലാ പാട്ടുകൂട്ടം നാടകഗാനമാലിക അവതരിപ്പിച്ചു.

ചടങ്ങ്‌ നാടകസംവിധായകൻ വി ഡി പ്രേംപ്രസാദ്‌ ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഡോ. ചന്ദ്രദാസൻ അധ്യക്ഷനായി. കെപിഎസി ലീല, കെപിഎസി ബിയാട്രിസ്‌, നാടക സംവിധായകൻ കെ എം ധർമൻ എന്നിവരെയും കെപിഎസിയുടെ ആദ്യകാല കലാപ്രവർത്തകരെയും തോപ്പിൽ ഭാസിയുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. വ്യക്തിത്വമുള്ള ആർജവമുള്ള സ്‌ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചയാളാണ്‌ തോപ്പിൽ ഭാസിയെന്ന്‌ കെപിഎസി ലീല പറഞ്ഞു. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, തോപ്പിൽ ഭാസിയുടെ മക്കളായ സോമൻ തോപ്പിൽ, മാല തോപ്പിൽ, സുരേഷ് തോപ്പിൽ, കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ്‌ ഡോ. കെ ജി പൗലോസ്, സെക്രട്ടറി ജോഷി ഡോൺബോസ്‌കോ, എ ആർ രതീശൻ, രവി കുറ്റിക്കാട്ട്, ഡോ. കെ കെ സുലേഖ, രവിത ഹരിദാസ്, വി എം പ്രഭാകരൻ, എൻ ബി സോമൻ തുടങ്ങിയവർ സംസാരിച്ചു.

അഞ്ചുകോടി രൂപ ചെലവിട്ടാണ് ചങ്ങമ്പുഴ പാർക്ക്‌ നവീകരിച്ചത്‌. ഔദ്യോഗിക ഉദ്‌ഘാടനം സെപ്‌തംബർ 12ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന്‌ ഒരാഴ്ച സാംസ്കാരികോത്സവവും നടക്കും. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡുമായി (സിഎസ്എംഎൽ) ചേർന്നാണ്‌ ജിസിഡിഎ നവീകരണം നടത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top