27 December Friday

‘ഓപ്പറേഷൻ 
വിസ്‌ഫോടൻ’ 
പരിശോധന 
നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


തിരുവനന്തപുരം
സംസ്ഥാനത്ത്‌ വെടിമരുന്ന്‌ കൈകാര്യം ചെയ്യാൻ ലൈസൻസുകൾ അനുവദിക്കുന്നതിലും പുതുക്കുന്നതിലും ക്രമക്കേടുകൾ നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ്‌ ‘ഓപ്പറേഷൻ വിസ്‌ഫോടൻ’ പരിശോധന നടത്തി. 

കലക്ടറേറ്റുകളിൽ ലൈസൻസുകൾ വിതരണം ചെയ്യുന്ന സെക്‌ഷനുകളിലും ലൈസൻസുകൾ നേടിയ, തെരഞ്ഞെടുത്ത സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ്‌ സംസ്ഥാന വ്യാപകമായി പരിശോധന തുടരുന്നത്‌. സംസ്ഥാനത്തെ മുഴുവൻ വിജിലൻസ്‌ യൂണിറ്റുകളും പരിശോധനയിൽ പങ്കെടുത്തു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ വിജിലൻസിനെ അറിയിക്കണം. ടോൾഫ്രീ നമ്പർ: 1064. ഫോൺ: 8592900900. വാട്‌സാപ്: 9447789100.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top