കൊച്ചി
ദേശാഭിമാനി ദിനപത്രത്തിന്റെ പ്രചാരണത്തിന് ജില്ലയിൽ ഉജ്വല തുടക്കം. അഴീക്കോടൻ രക്തസാക്ഷിദിനമായ 23 മുതൽ സി എച്ച് കണാരൻദിനമായ ഒക്‌ടോബർ 30വരെയാണ് പ്രചാരണം. മുതിർന്ന സിപിഐ എം നേതാവ് എം എം ലോറൻസിന്റെ വേർപാടിനെത്തുടർന്ന് ജില്ലയിലെ ക്യാമ്പയിൻ ചൊവ്വാഴ്‌ചയാണ് തുടങ്ങിയത്.
നിലവിലുള്ള വാർഷികവരി പുതുക്കാനും കൂടുതൽ വരിക്കാരെ ചേർക്കാനുമായി സിപിഐ എമ്മും വിവിധ വർഗ ബഹുജന സംഘടനകളും തൊഴിലാളികളുമടക്കം രംഗത്തിറങ്ങി. ജില്ലയിലെ 16 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ 161 ലോക്കൽ കമ്മിറ്റികളിലും 2962 ബ്രാഞ്ചുകളിലും പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും കയറി ദേശാഭിമാനി വരിക്കാരെ ചേർത്തുതുടങ്ങി. ഒക്‌ടോബർ പത്തോടെ സിപിഐ എം ലോക്കൽ സമ്മേളനം ആരംഭിക്കുമ്പോൾ വരിസംഖ്യ ഏറ്റുവാങ്ങാവുന്ന തരത്തിലാണ് പ്രചാരണം.ദേശാഭിമാനി ക്യാമ്പയിൻ പ്രവർത്തനത്തിൽ മുഴുവൻ ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..