കൽപ്പറ്റ
വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. ജനങ്ങൾ ജയിപ്പിച്ച ഉടനെ രാഹുൽ രാജിവച്ചു. അപ്പോൾതന്നെ പകരം സ്ഥാനാർഥിയെയും പ്രഖ്യാപിച്ചു. ഇതിൽ മാന്യതയും ജനാധിപത്യവുമില്ല. ഇതിന് വോട്ടർമാർ ഉപതെരഞ്ഞെടുപ്പിൽ മറുപടി നൽകും. പി വി അൻവർ എൽഡിഎഫിന് മുമ്പിലുള്ള വിഷയമല്ല. അടഞ്ഞ അധ്യായമാണ്. ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാനുള്ള സംഘടനാപരമായ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി. വയനാട്ടിലെ ജനങ്ങളുമായി ഹൃദയബന്ധമുള്ള നേതാവാണ് സത്യൻ മൊകേരി. നേരത്തെ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ വമ്പിച്ച അംഗീകാരമാണ് ലഭിച്ചത്. ജനങ്ങൾക്ക് അവരോടൊപ്പം നിൽക്കുന്നഎംപിയെയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..