22 December Sunday

സ്ഥിരം വിസി നിയമനം ; ഗവര്‍ണറുടെ അനാവശ്യ ഇടപെടല്‍ : മന്ത്രി ആര്‍ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024


തിരുവനന്തപുരം
സംസ്ഥാനത്തെ സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിൽ ​ഗവർണറുടെ അനാവശ്യ ഇടപ്പെടൽ ഉണ്ടായെന്ന് മന്ത്രി ആർ ബിന്ദു. നിയമസഭ തീരുമാനിച്ച ബിൽ സുദീർഘമായി ഒപ്പിടാതെ കൈവശം വച്ചിട്ട് പ്രസിഡന്റിന് അയച്ചതാണ് വിസി നിയമനത്തിലെ അനശ്ചിതത്വത്തിന്റെ കാരണം. ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് ചിട്ടയായ രീതിയിൽ തയ്യാറെടുപ്പ്‌ നടത്തുന്ന സന്ദർഭത്തിലാണ് സ്ഥിരം വിസിയെന്ന ആശയം നടപ്പാക്കരുതെന്ന നിർബന്ധബുദ്ധിയിൽ ബിൽ പ്രസിഡന്റിന് അയച്ചത്. വിസി നിയമനത്തിന് ഗവർണർ നിയോ​ഗിച്ച സെർച്ച് കമ്മിറ്റികൾ നിയമവിധേയമല്ലായെന്നാണ് കോടതി നിലപാട്. സർക്കാരിന്റെ സെർച്ച് കമ്മിറ്റിയ്ക്ക് വിലക്കുമില്ല. അതുമായി മുന്നോട്ട് പോകാനാണ് തീരുമാനം. താൽക്കാലിക വിസി നിയമനത്തിന്റെ പാനൽ കൊടുക്കുകയെന്നത് സർക്കാരിന്റെ കടമയാണെന്നും മന്ത്രി പറഞ്ഞു.

ഡോ. സിസ തോമസിന്റെ വിഷയത്തിലോ സർവകലാശാല കാര്യങ്ങളിൽ സർക്കാർ ഇടപ്പെട്ടിട്ടില്ല. സിസ തോമസ് വൈസ് ചാൻസിലറായിരിക്കെ സാങ്കേതിക സർവകലാശാലയിലെ ഫയൽ കാണാതായ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സർവകലാശാലയിലെ അധികാരപ്പെട്ട സമിതികളാണ് തീരുമാനങ്ങളെടുക്കുന്നത്. വിഷയം സർക്കാരിന്റെ മുന്നിലെത്തുമ്പോൾ പരിശോധിക്കാം. ​സർക്കാരിന്റെ അനുവാദം കൂടാതെ വിസിയായി ചുമതലയേറ്റതിലെ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിലാണ് പെൻഷൻ വിഷയമുണ്ടായത്. ഇത് കോടതിപരി​ഗണനയിലാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top