കൊച്ചി
കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ആദിവാസിമേഖലയിലെ കുട്ടികളുടെ ‘കനസ് ജാഗ’ ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ച് ജില്ലാ മിഷന്റെ നേതൃത്വത്തിൽ കലാജാഥയ്‌ക്ക് തുടക്കം. മേനക ജങ്ഷനിൽ കലക്‌ടർ എൻ എസ് കെ ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കുടുംബശ്രീയുടെ ജില്ലാ കോ–-ഓർഡിനേറ്റർ ടി എം റെജീന, അസി. ജില്ലാ കോ–- ഓർഡിനേറ്റർ കെ സി അനുമോൾ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ഷൈൻ ടി മണി, പൊന്നി കണ്ണൻ എന്നിവർ സംസാരിച്ചു.
കലാജാഥയുടെ ഭാഗമായി കുടുംബശ്രീയുടെ കമ്യൂണിറ്റി തിയറ്ററായ രംഗശ്രീയുടെ ആഭിമുഖ്യത്തിൽ തെരുവുനാടകം അരങ്ങേറി. വ്യാഴാഴ്‌ച സെന്റ് തെരേസാസ് കോളേജിലും നോർത്ത് പരമാര റോഡിലെ കുടുംബശ്രീ സമൃദ്ധി ഹോട്ടലിനുസമീപവും കലൂരിലും തെരുവുനാടകം അവതരിപ്പിച്ചു. വെള്ളിയാഴ്‌ച ഹൈക്കോടതി ജങ്ഷൻ, എറണാകുളം സൗത്ത് ജങ്ഷൻ എന്നിവിടങ്ങളിൽ കലാജാഥ പര്യടനം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..