26 December Thursday

തങ്കഅങ്കി ഘോഷയാത്ര ഇന്നെത്തും; മണ്ഡലപൂജ നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024


ശബരിമല
ശബരിമലയിൽ മണ്ഡലപൂജ വ്യാഴാഴ്‌ച നടക്കും. പകൽ 12നും 12.30നും ഇടയിൽ നടക്കുന്ന പൂജയ്ക്ക്‌ കണ്‌ഠരര്‌ രാജീവര്‌ കാർമികനാകും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന്‌ ഞായറാഴ്‌ച പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ബുധൻ പകൽ 1.30ന്‌ പമ്പയിലെത്തും. മന്ത്രി വി എൻ വാസവൻ സ്വീകരിക്കും. ആറിന്‌ സന്നിധാനത്ത്‌ എത്തുന്ന ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.

പതിനെട്ടാംപടിയ്‌ക്കു മുകളിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്കഅങ്കി ഏറ്റുവാങ്ങും. തുടർന്ന് അയ്യപ്പന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും.
വ്യാഴം നെയ്യഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും. രാത്രി 11ന്‌ നട അടയ്‌ക്കുന്നതോടെ മണ്ഡലകാലത്തെ ചടങ്ങുകളെല്ലാം അവസാനിക്കും.

മകരവിളക്ക്‌ 14ന്‌
മകരവിളക്ക്‌ മഹോത്സവത്തിന്റെ ഭാഗമായി 30ന്‌ വൈകിട്ട്‌ അഞ്ചിന്‌ നട തുറക്കും. ജനുവരി 14നാണ്‌ മകരവിളക്ക്‌. 13ന്‌ 50,000 പേർക്കും 14ന്‌ 40,000 പേർക്കുമാണ്‌ വെർച്വൽ ക്യൂ വഴി പ്രവേശനത്തിന്‌ അനുമതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top