തിരുവനന്തപുരം
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പൂർത്തിയാക്കിയ 30 സ്‌മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരിൽ വ്യാഴം വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വീണ ജോർജ് അധ്യക്ഷയാകും.
നിലവിൽ 189 സ്‌മാർട്ട് അങ്കണവാടിക്ക് കെട്ടിടം നിർമിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. അതിൽ 87 അങ്കണവാടി ഉദ്ഘാടനം ചെയ്‌തു. കൂടാതെ 30 സ്‌മാർട്ട് അങ്കണവാടിയാണ് ഇപ്പോൾ പ്രവർത്തനസജ്ജമായത്. ഇതോടെ സംസ്ഥാനത്താകെ 117 സ്‌മാർട്ട് അങ്കണവാടി യാഥാർഥ്യമായി കഴിഞ്ഞു.
കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്‌മാർട്ട് അങ്കണവാടികളാക്കിയത്. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്‌റ്റോർ റൂം, ഇൻഡോർ ഔട്ട്‌ഡോർ കളിസ്ഥലം, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യവും സ്‌മാർട്ട് അങ്കണവാടിയിലുണ്ട്. വനിതാശിശുവികസന വകുപ്പ്, ആർകെഐ, തദ്ദേശ സ്ഥാപനങ്ങൾ, എംഎൽഎ ഫണ്ടുകൾ എന്നിവ സംയുക്തമായി വിനിയോഗിച്ചായിരുന്നു നിർമാണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..