തിരുവനന്തപുരം
സാമൂഹ്യ ക്ഷേമ പെൻഷനുകൾ അനർഹമായി കൈപ്പറ്റിയ 373 ജീവനക്കാർക്കെതിരെ കനത്ത നടപടിയുമായി ആരോഗ്യവകുപ്പ്. നഴ്‌സിങ് അസിസ്റ്റന്റ്, ക്ലർക്ക്, ഫാർമസിസ്റ്റ്, യുഡി ടൈപ്പിസ്റ്റ്, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ഹൗസ് കീപ്പർ എന്നീ തസ്‌തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരാണ് നടപടി. അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും സ്വീകരിക്കും.
ജീവനക്കാരുടെ പേര്, പെൻ (പെർമനന്റ് എംപ്ലോയി നമ്പർ), കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കമാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. 3000മുതൽ 60,000രൂപ വരെ സാമൂഹ്യപെൻഷനായി കൈപ്പറ്റിയവരുണ്ട്. വിവിധ വകുപ്പുകളിലായി 1400ഓളം ജീവനക്കാർ പെൻഷൻ വാങ്ങിയെന്നാണ് ധനവകുപ്പ് നേരത്തെ കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..