25 December Wednesday

കരുതലും കൈത്താങ്ങും അദാലത്ത്‌ ; ക്രിസ്മസ് സമ്മാനം: ഉണ്ണിയുടെ വീട്ടിൽ വൈദ്യുതിയെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024


ഇരുമ്പനം
ഉണ്ണിക്കും കുടുംബത്തിനും ക്രിസ്മസ്–-പുതുവത്സര സമ്മാനമായി വീട്ടിൽ വൈദ്യുതി എത്തി. ഇരുമ്പനം ലക്ഷംവീട് ഒഴക്കനാട്ടുപറമ്പിൽ താമസിക്കുന്ന അർബുദബാധിതനായ ഉണ്ണിയുടെ വീട്ടിലേക്ക് കെഎസ്ഇബി ചോറ്റാനിക്കര സെക്‌ഷൻ ജീവനക്കാർ ചേർന്ന് കണക്‌ഷൻ നൽകി. മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം നൽകുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായാണ് നടപടി.

30ന്‌ നടക്കുന്ന കണയന്നൂർ താലൂക്ക്‌ അദാലത്തിന്‌ മുന്നോടിയായി ഉണ്ണി നൽകിയ നിവേദനം കെഎസ്‌ഇബി ജീവനക്കാർ മുൻകൂട്ടി തീർപ്പാക്കുകയായിരുന്നു. കണക്‌ഷൻ നൽകാൻ ആവശ്യമായ തുക അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ ജീവനക്കാർക്കിടയിൽനിന്ന്‌ സമാഹരിച്ചു. സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തിലാണ് വയറിങ് പൂർത്തീകരിച്ചത്. കെഎസ്ഇബി അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ റെയ്‌മോൾ പവിത്രൻ സ്വിച്ച് ഓൺ നിർവഹിച്ചു. കൗൺസിലർ കെ ടി അഖില്‍ദാസ്, അസിസ്റ്റന്റ്‌ എൻജിനിയർ പി ടി സിന്ധു, റിജിൻ രാജ്, കെ ആർ ദിലീപ്, കെ പി ശാരി, കെ ടി തങ്കപ്പൻ, സി ഉദയൻ തുടങ്ങിയവർ പങ്കെടുത്തു. എൽഇഡി ബൾബുകളും ക്രിസ്മസ് കേക്കും കെഎസ്ഇബി ജീവനക്കാർ കുടുംബത്തിന് സമ്മാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top