തിരുവനന്തപുരം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് വിദ്യാർഥികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്‌നാഥ് ബെഹ്റ നിർദേശം നൽകി. പെൺകുട്ടികളുടെ സൗകര്യാർഥം പരമാവധി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവർഗ മേഖലകളിൽ പരീക്ഷയ്ക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജനമൈത്രി പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. വിദ്യാർഥികൾ ധാരാളമുള്ള പരീക്ഷാകേന്ദ്രങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പൊലീസിനെ നിയോഗിക്കും. ഏതെങ്കിലും കാരണത്താൽ എത്താൻ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തിൽ പരീക്ഷയ്ക്ക് എത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..