23 December Monday

കോവിഡ്‌ 19 : ഒരാൾക്കുകൂടി‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


കൊച്ചി
കോവിഡ്–-19 ബാധിച്ച് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന മുപ്പത്തിയഞ്ചുകാരനായ പാലക്കാട് സ്വദേശിയെ തിങ്കളാഴ്‌ച ഡിസ്ചാർജ് ചെയ്തു. 12ന് ദമാം–-കൊച്ചി വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. 13നാണ്‌ രോഗം സ്ഥിരീകരിച്ചത്‌. നിലവിൽ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12 ആണ്. ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകൾ തിങ്കളാഴ്‌ച റിപ്പോർട്ട് ചെയ്‌തിട്ടില്ല.

432 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 47 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 7144 ആയി. ഇതിൽ 155 പേർ ഹൈറിസ്ക് വിഭാഗത്തിലും 6989 പേർ ലോ റിസ്‌കിലുമാണ്. 10 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിന്‌ പ്രവേശിപ്പിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ അഞ്ചുപേരെയും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ ഒരാളെയും സ്വകാര്യ ആശുപത്രികളിൽ നാലുപേരെയുമാണ്‌ പ്രവേശിപ്പിച്ചത്‌. ഒമ്പതുപേരെ ഡിസ്ചാർജ് ചെയ്തു. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽനിന്ന്‌- മൂന്നുപേരെയും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽനിന്ന്‌ രണ്ടുപേരെയും സ്വകാര്യ ആശുപത്രികളിൽനിന്ന്‌ നാലുപേരെയുമാണ്‌ ഡിസ്‌ചാർജ്‌ ചെയ്‌തത്‌. വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 67 ആണ്. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ 31 പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ ആറുപേരും പോർട്ട് ട്രസ്റ്റ് ആശുപത്രിയിൽ -മൂന്നുപേരും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒമ്പതുപേരും സ്വകാര്യ ആശുപത്രികളിൽ -18 പേരും നിരീക്ഷണത്തിലുണ്ട്‌.

ജില്ലയിൽനിന്ന്‌ 127 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. 57 ഫലങ്ങളാണ് ലഭിച്ചിട്ടുള്ളത്‌. 143 ഫലങ്ങൾകൂടി ലഭിക്കാനുണ്ട്. പ്രധാന മാർക്കറ്റുകളിൽ 57 ചരക്കുലോറികൾ എത്തി. അതിൽ വന്ന 59 ഡ്രൈവർമാരുടെയും ക്ലീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ആർക്കും രോഗലക്ഷണങ്ങളില്ല. 21 കോവിഡ് കെയർ സെന്ററുകളിലായി 878 പേരാണ് നിരീക്ഷണത്തിലുള്ളത്‌. 103 പേർ പണം നൽകി ഉപയോഗിക്കാവുന്ന കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top