എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ നടത്താനുള്ള സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യഹർജി ഹൈക്കോടതി തള്ളി. അടച്ചുപൂട്ടലുകൾക്കിടയിൽ ചില ഇളവുകൾ നൽകുന്നത് തടയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പരീക്ഷകൾ ഇനിയും വൈകിയാൽ കുട്ടികളുടെ ഉന്നതപഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ ബോധിപ്പിച്ചു. ചൊവ്വാഴ്ച ആരംഭിക്കുന്ന പരീക്ഷകളുടെ നടത്തിപ്പിന് സർക്കാർ പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ആവശ്യപ്പെടാനല്ലാതെ, പരീക്ഷാനടത്തിപ്പ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..