26 December Thursday

ആതിര ദുരഭിമാനകൊല; പ്രതിയായ അച്‌ഛനെ വെറുതെ വിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


മലപ്പുറം>  അന്യജാതിയിൽപെട്ട  യുവവിനെ വിവാഹം ചെയ്യാൻ തീരുമാനിച്ച മകളെ വിവാഹതലേന്ന്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അച്‌ഛനെ വെറുതെ വിട്ടു. മകൾ ആതിരയെ ദുരഭിമാന കൊല നടത്തിയ കേസിലാണ്‌ രാജനെ മഞ്ചേരി അഡീഷണൽ സെഷൻസ്‌ കോടതി വെറുതെ വിട്ടത്‌. കേസിൽ ആതിരയുടെ അമ്മയും സഹോദരനുമടക്കമുള്ള പ്രധാന സാക്ഷികൾ നേരത്തെ കൂറുമാറിയിരുന്നു.

2018 മാർച്ച്‌ 22നാണ്‌  നാടിനെ നടുക്കിയ കൊല നടന്നത്‌. അരിക്കോട്ടെപൂവത്തിക്കണ്ടിയിൽ പാലത്തിങ്കൽ രാജന്‌ മകൾ ആതിരയെ  വിവാഹ ഒരുക്കങ്ങൾക്കിടെ കുത്തിക്കൊല്ലുകയായിരുന്നു.മദ്യപിച്ചെത്തിയ രാജൻ വിവാഹവസ്‌ത്രങ്ങളടക്കം കത്തിക്കുകയും അടുത്ത വീട്ടിലേക്ക്‌ ഓടിക്കയറിയ ആതിരയെ പിന്നാലെയെത്തി കുത്തുകയുമായിരുന്നു.

ഇടതുനെഞ്ചിൽ ആഴത്തിലുണ്ടായ മുറിവ് ഹൃദയം തകർത്തതാണ്  മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പട്ടികവിഭാഗക്കാരനായ ബ്രിജേഷുമായി ആതിര പ്രണയത്തിലായതുമുതൽ അച്ഛനും മകളും വാക്കുതർക്കം പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.  വിവാഹം രാജൻ എതിർത്തതോടെ  ഇരുവരും രജിസ്റ്റർ വിവാഹംകഴിക്കാൻ തീരുമാനിച്ചു. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

അരീക്കോട് എസ്ഐയുടെ മധ്യസ്ഥതയിൽ 23ന് സമീപത്തെ ക്ഷേത്രത്തിൽ വിവാഹംനടത്താമെന്ന തീരുമാനത്തിൽ ആതിരയെ  വീട്ടുകാരോടൊപ്പം വിടുകയായിരുന്നു . അതിന്‌ശേഷമാണ്‌ കൊലനടന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top