കൊച്ചി
സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പട്ടികജാതി മേഖലയിൽ നാലാംതരം തുല്യതാ പരിപാടിയായ നവചേതന പരീക്ഷ സംഘടിപ്പിച്ചു. കരുമാല്ലൂർ, ചേന്ദമംഗലം, ഏഴിക്കര, മലയാറ്റൂർ–-നീലീശ്വരം, കാഞ്ഞൂർ, ചൂർണിക്കര, മുടക്കുഴ തുടങ്ങി ഒമ്പത് പരീക്ഷാ കേന്ദ്രങ്ങളിലായി 264 പേർ പരീക്ഷ എഴുതി. ഇതിൽ 222 സ്ത്രീകളും 42 പുരുഷന്മാരുമാണ്.
നാലാംതരം വിജയികൾക്ക് ഏഴാംതരത്തിൽ ചേർന്ന് തുടർപഠനം നടത്താൻ അവസരം ലഭികകും. മുടക്കുഴ പഞ്ചായത്ത് ടിവി സെന്റർ പെട്ടമലയിൽ പരീക്ഷ എഴുതിയ 91 വയസ്സുകാരൻ കുട്ടപ്പനാണ് ജില്ലയിലെ പ്രായംകൂടിയ പഠിതാവ്. കരുമാല്ലൂർ പഞ്ചായത്തിലെ ചിറ്റമന പള്ളം കമ്യൂണിറ്റി ഹാളിൽ പരീക്ഷ എഴുതിയ സുജിയാണ് (32) പ്രായം കുറഞ്ഞ പഠിതാവ്. മലയാളം നമ്മളും നമുക്ക് ചുറ്റും, ഗണിതം, ഇംഗ്ലീഷ് (വാചാപരീക്ഷ) തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരീക്ഷ .
മുടക്കുഴ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി അവറാച്ചൻ മുതിർന്ന പഠിതാവ് എ കുട്ടപ്പന് ചോദ്യക്കടലാസ് നൽകി ഉദ്ഘാടനം ചെയ്തു. കെ ജെ മാത്യു അധ്യക്ഷനായി. ഷിജി സുദർശൻ, കെ പി രജനി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..