24 November Sunday

ടൂറിസം മേഖലയ്‌ക്ക്‌ കരുത്ത്‌ പകരാൻ ബൃഹദ്‌ പദ്ധതികൾ ആവിഷ്‌കരിക്കും: പി എ മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

തിരുവനന്തപുരം > വയനാട്‌ ദുരന്തം വിനോദ സഞ്ചാര മേഖലയിൽ സൃഷ്ടിച്ച ആശങ്കയകറ്റുവാൻ സെപ്തംബർ മുതൽ മാസ് ക്യാമ്പയിൻ നടത്തുമെന്ന്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ടൂറിസം മേഖലയ്‌ക്ക്‌ കരുത്ത്‌ പകരാൻ ബൃഹദ്‌ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.  

ഫേസ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം

ടൂറിസത്തിനു ഉണർവേകാൻ മാസ് ക്യാമ്പയിൻ

വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകാൻ  ബൃഹദ് പദ്ധതി ആവിഷ്കരിക്കുന്നു. ഇതിനായി ടൂറിസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇന്ന് ചേർന്ന യോഗം ചർച്ച ചെയ്തു. ചൂരൽമല ദുരന്തം വിനോദ സഞ്ചാര മേഖലയിൽ സൃഷ്ടിച്ച ആശങ്കയകറ്റുവാൻ സെപ്തംബർ മാസം മുതൽ മാസ് ക്യാമ്പയിനു ടൂറിസംവകുപ്പ് നേതൃത്വം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top