22 December Sunday

അഴിമതിയും കെടുകാര്യസ്ഥതയും ; കിഴക്കമ്പലം പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ സിപിഐ എം മാർച്ച് 29ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


കിഴക്കമ്പലം
അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കുക, വിജിലൻസ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം ലോക്കൽ കമ്മിറ്റി വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തും. രാവിലെ 10ന് ലോക്കൽ കമ്മിറ്റി ഓഫീസിൽനിന്ന്‌ ആരംഭിക്കും. ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യും.

വ്യാപക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറി ഷാജിമോന്‍ കാവുവിനെ സസ്‌പെൻഡ്‌ ചെയ്തു. തദ്ദേശഭരണ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ്‌ കണ്ടെത്തിയത്. അധികാരദുര്‍വിനിയോഗവും ചട്ടലംഘനവും നടത്തി പഞ്ചായത്തില്‍ ഒട്ടേറെ ക്രമക്കേടുകളും ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ട്വന്റ-20 ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണസമിതിയുടെ ഒത്താശയോടെയാണ് സെക്രട്ടറി ഇത്തരം വ്യാപകമായ ചട്ടലംഘനങ്ങളും ക്രമക്കേടുകളും നടത്തിയതെന്ന പരാതി ശക്തമാണ്. സെക്രട്ടറിയും ഭരണസമിതിയും ചേര്‍ന്ന് നടത്തിയ അഴിമതികളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ്‌ ആവശ്യം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top