26 December Thursday

ചില്ലറ വ്യാപാരമേഖല നൂതന സാങ്കേതികവിദ്യകള്‍ ഉപയോ​ഗപ്പെടുത്തണം: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024


കൊച്ചി
ചില്ലറ വ്യാപാരമേഖല നിർമിതബുദ്ധിയടക്കമുള്ള നൂതന സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോ​ഗപ്പെടുത്തണമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.  ഫെബ്രുവരിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിക്കുമുന്നോടിയായി കെഎസ്ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച ചില്ലറ വ്യാപാരമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിർമിതബുദ്ധിയും മെഷീൻ ലേണിങ്ങും ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളാണ് ഓൺലൈൻ ചില്ലറ വിൽപ്പനമേഖല ഉപയോ​ഗിക്കുന്നത്. ഈ വെല്ലുവിളി മറികടക്കാൻ അതേസാധ്യതകൾ ഉപയോ​ഗപ്പെടുത്തി മുന്നോട്ടുപോകണം. രാജ്യത്ത് ഏറ്റവും അധികം വാങ്ങൽശേഷിയുള്ള വിപണിയാണ് കേരളത്തിലുള്ളത്. ആഗോള നിക്ഷേപ ഉച്ചകോടിക്കുമുമ്പായി അതിന് നിലമൊരുക്കുന്നതിനുള്ള കാര്യങ്ങളാണ് സർക്കാർ ചെയ്യുന്നത്. നിക്ഷേപകർക്ക് ആത്മവിശ്വാസം വർധിപ്പിക്കാൻ നിയമനിർമാണം, ഭേദഗതി തുടങ്ങിയവ നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയർമാൻ സി ബാലഗോപാൽ, എംഡി എസ് ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ,  കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവരും പങ്കെടുത്തു. റീട്ടെയിൽ മേഖലയിലെ സാധ്യതകളും പ്രശ്നങ്ങളും വിശകലനം ചെയ്ത് പാനൽ ചർച്ചയും നടന്നു. അസ്വാനി ലച്മൻദാസ് ഗ്രൂപ്പ് സിഎംഡി ദീപക് എൽ അസ്വാനി, മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ് എം എ മെഹബൂബ്, മെഡിവിഷൻ സ്കാൻ ഡയറക്ടർ ബെർളി സിറിയിക്, പോപ്പുലർ മോട്ടോഴ്സ് എംഡി നവീൻ ഫിലിപ്, അമാൽഗം എക്സിക്യൂട്ടീവ് ഡയറക്ടർ എസ് പി കാമത്ത്, ഹീൽ ലൈഫ് സ്ഥാപകൻ രാഹുൽ മാമ്മൻ, ഫ്രൂട്ടോമാൻസ് ഡയറക്ടർ ടോം തോമസ് തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top