23 December Monday

രജിസ്‌റ്റർ ചെയ്‌തത്‌ 5.14 ലക്ഷം; സംസ്ഥാനത്തേക്ക്‌ 1,12,968 പേരെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


തിരുവനന്തപുരം
ലോക്‌ഡൗണിൽ പുറത്തുനിന്ന്‌ കേരളത്തിലേക്കെത്തിയത്‌ 1,12,968 പേർ. ആകെ 5.14 ലക്ഷം പേരാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തത് 3.80 ലക്ഷം പേർ.

ഇതിൽ 2.16 ലക്ഷം പേർക്ക് പാസ് നൽകി. 1,01,779 പേരെത്തി. വിദേശത്തുനിന്ന്‌ രജിസ്റ്റർ ചെയ്തത് 1.34 ലക്ഷം പേരാണ്. തിങ്കളാഴ്‌ചവരെ 11,189 പേർ സംസ്ഥാനത്തെത്തി. രോഗവ്യാപനം വലിയതോതിലുള്ള പ്രദേശങ്ങളിൽനിന്ന്‌ ആളുകൾ വരുമ്പോൾ സ്വാഭാവികമായും രോഗികൾ വർധിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നെത്തിയ 72 പേർക്കും തമിഴ്നാട്ടിൽനിന്നുള്ള 71 പേർക്കും കർണാടകത്തിൽനിന്നുവന്ന 35 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ 133 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 75 പേർ യുഎഇയിൽനിന്നും 25 പേർ കുവൈത്തിൽനിന്നും എത്തിയതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top