05 December Thursday

കെഎസ്ആർടിസി ബസിനെ മഴുവന്നൂർ വരവേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


കോലഞ്ചേരി
മൂവാറ്റുപുഴയിൽനിന്ന് എറണാകുളം മെഡിക്കൽ കോളേജിലേക്ക്‌ പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസ് സർവീസിന് സൗത്ത് മഴുവന്നൂർ പള്ളിത്താഴത്ത് നാട്ടുകാർ വൻ വരവേൽപ്പ് നൽകി. മൂവാറ്റുപുഴ എടിഒ ഷാജി കുര്യാക്കോസ്, ഡ്രൈവർ എൽദോസ് വർക്കി, കണ്ടക്ടർ കെ വി അമർ എന്നിവർക്ക് മഴുവന്നൂർ പഞ്ചായത്ത്‌ അംഗം ജോർജ് ഇടപ്പരത്തി, ടി എൻ സാജു എന്നിവർ ചേർന്ന് ബൊക്കെ നൽകി വരവേറ്റു. തുടർന്ന് മധുരവിതരണവും നടത്തി.

പഞ്ചായത്ത്‌ അംഗം കെ കെ ജയേഷ്, അനിൽ വാളകം, അരുൺ വാസു, രഞ്ജിത് രത്നാകരൻ, പി കെ ബേബി, ജയിംസ് പാറക്കാട്ടിൽ എന്നിവർ സംസാരിച്ചു.
ബസ് രാവിലെ 7.55ന് മൂവാറ്റുപുഴയിൽനിന്ന്‌ ആരംഭിച്ച് വാളകം, പാലന്നാട്ടി പീടിക, മഴുവന്നൂർ, കടയിരുപ്പ്, പഴന്തോട്ടം, കാണിനാട്, കരിമുകൾ, ഇൻഫോപാർക്ക്, കാക്കനാട് വഴി 9.50ന് എറണാകുളം മെഡിക്കൽ കോളേജിലെത്തും. തിരികെ വൈകിട്ട് 5.10ന് പുറപ്പെട്ട് രാത്രി 7.10ന്  മൂവാറ്റുപുഴ ഡിപ്പോയിലെത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top