08 September Sunday

കലകൾക്ക് അരങ്ങൊരുക്കിയ 
ഫാസ് വികസനപാതയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


പെരുമ്പാവൂർ
കേരളത്തിലെ അനേകം നാടകങ്ങൾക്കും സംഗീതകലകൾക്കും കലാകാരന്മാർക്കും അരങ്ങ് നൽകിയ പെരുമ്പാവൂർ ഫൈൻ ആർട്സ് സൊസൈറ്റി നവീകരണ പ്രവർത്തനത്തിലേക്ക്. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടിയ ഫാസിന് സമീപമുള്ള സ്ഥലമുടമയിൽനിന്ന് അഞ്ചര സെന്റ് കൂടി ലഭിച്ചു. ഇതോടെ ഓഡിറ്റോറിയത്തിലേക്കുള്ള നടപ്പാത വിശാലമാക്കാനാകും. 33 സെന്റുള്ള  ഫാസ് വളപ്പിൽ പ്രേക്ഷകർക്കുള്ള സൗകര്യം വർധിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിധ്വനി ഇല്ലാത്ത ഓഡിറ്റോറിയമെന്നാണ് ഗായകരും നടന്മാരും ഫാസിനെ വാഴ്ത്തിയിട്ടുള്ളത്. തകഴി, എസ് കെ പൊറ്റെക്കാട്ട്‌, വൈലോപ്പിള്ളി, സുകുമാർ അഴീക്കോട്, ജെമിനി ഗണേശൻ, എൻ എൻ പിള്ള, കെ പി ഉമ്മർ തുടങ്ങിയ എഴുത്തുകാരും നടന്മാരും വേദി പങ്കിട്ടിട്ടുള്ള ഫാസിൽ സംഗീതനാടക അക്കാദമിയുടെ നാടകമത്സരങ്ങൾ അരങ്ങേറിയിട്ടുണ്ട്.

1963ൽ മുനിസിപ്പൽ ചെയർമാനായിരുന്ന എൻ എസ് മണിയുടെ കാലത്ത് രജിസ്റ്റർ ചെയ്ത് ഓലകൊണ്ട് മേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ചതാണ് ഫാസ്. 1969ൽ അന്നത്തെ കേന്ദ്ര നിയമ സാമൂഹ്യമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോൻ പുതിയ ഓഡിറ്റോറിയത്തിന് തറക്കല്ലിട്ടു. കെട്ടിടനിർമാണത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി 1970ൽ കലാനിലയത്തിന്റെ നാടകങ്ങൾ കളിച്ച ഫണ്ടുകൊണ്ടാണ് ഷീറ്റുമേഞ്ഞ ഓഡിറ്റോറിയം നിർമിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top