22 December Sunday

വട്ടക്കാട്ടുപടിയിൽ ഗതാഗതം
 തടസ്സപ്പെടുത്തി ഒമ്‌നി വാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


പെരുമ്പാവൂര്‍
എംസി റോഡിൽ വട്ടക്കാട്ടുപടിയിൽ അപകടത്തെ തുടർന്ന്‌ ഉപേക്ഷിച്ച ഒമ്‌നി വാൻ ഗതാഗത തടസ്സമുണ്ടാക്കുന്നതായി നാട്ടുകാർ. എംസി റോഡിൽ എഐടിയുസി ഓഫീസിനുമുന്നിലാണ് നേരത്തേ അപകടത്തിൽപ്പെട്ട വാൻ ഉപേക്ഷിച്ചത്‌.

എട്ടുമാസംമുമ്പ് തിരുവനന്തപുരത്തുനിന്ന്‌ കെഎസ്ഇബി കരാർ തൊഴിലാളികളുമായി കാസര്‍കോടിന്‌ പോയ വാഹനമാണ്‌ അപകടത്തില്‍പ്പെട്ടത്. പിന്നീട് വാഹന ഉടമകൾ തിരിഞ്ഞുനോക്കിയിട്ടില്ല. കെഎല്‍–-01 ബിജെ 1830 നമ്പര്‍ വാന്‍ റോഡിലേക്ക് കിടക്കുന്നതിനാൽ മറ്റ് വാഹനങ്ങൾ ഇടിച്ച്‌ പൂർണമായും തകർന്നു. വാഹനം മാറ്റാത്തതിനാൽ കാൽനടക്കാർക്കും മറ്റ് വാഹനങ്ങൾക്കും അപകടഭീഷണിയാണ്. വാഹനം നീക്കണമെന്ന്‌ ആവശ്യപ്പെട്ട് എഐടിയുസി പരാതി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top