29 December Sunday

അത്താഘോഷം: ചെസ്‌ മത്സരം 
സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറയിൽ അത്താഘോഷത്തിന്റെ ഭാഗമായി ഓപ്പൺ ചെസ് മത്സരം സംഘടിപ്പിച്ചു. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക്‌ വി ജി രാജലക്ഷ്മി, റോയ് തിരുവാങ്കുളം, ഡി അർജുനൻ, കെ ടി അഖിൽദാസ്, കെ എ യൂനസ്, പി ശിവശങ്കർ എന്നിവർ നേതൃത്വം നൽകി. ഓപ്പൺ വിഭാഗത്തിൽ സി ആർ രവീന്ദ്രൻ ഒന്നാംസ്ഥാനവും ആരവ് അജിത്ത് രണ്ടാംസ്ഥാനവും എസ് ആകാശ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. 50 വയസ്സിനുമുകളിൽ യു എസ് സതീശൻ,  60 വയസ്സിനുമുകളിൽ ടോണി എന്നിവർ ബെസ്റ്റ് വെറ്ററനായും സുധീർ പി ജി ബെസ്റ്റ് തൃപ്പൂണിത്തുറയായും തെരഞ്ഞെടുക്കപ്പെട്ടു.

15 വയസ്സിനുതാഴെയുള്ളവരുടെ മത്സരത്തിൽ വി എ അബ്ദുൽ അസീസ് ഒന്നാംസ്ഥാനവും സാഗേത് എസ് ഷേണായി രണ്ടാംസ്ഥാനവും നിരഞ്ജൻ എ നായർ മൂന്നാംസ്ഥാനവും നേടി. 10 വയസ്സിനുതാഴെ വി എസ് സൗരവ് കൃഷ്ണ ഒന്നാംസ്ഥാനവും സൗരവ് ശ്രീകുമാർ മേനോൻ രണ്ടാംസ്ഥാനവും അവ്യയ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top