കൂത്താട്ടുകുളം
ഹരിതകേരളം മിഷൻ നേതൃത്വത്തിൽ ഗ്രീൻ ക്യാമ്പസാക്കുന്ന ജില്ലയിലെ ആദ്യ സർക്കാർ കലാലയമാകാനൊരുങ്ങി മണിമലക്കുന്ന് ഗവ. കോളേജ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തിരുമാറാടി പഞ്ചായത്ത്, ഹരിത കേരള മിഷൻ, കോളേജിലെ എൻഎസ്എസ് യൂണിറ്റ് എന്നിവചേർന്നാണ് ക്യാമ്പയിൻ തുടങ്ങിയത്.
മാലിന്യപരിപാലനം, ജൈവ വൈവിധ്യ പ്രവർത്തനങ്ങൾ, ജലസംരക്ഷണം, ശുചിത്വ മാലിന്യ പ്രവർത്തനങ്ങൾ, ഹരിതപെരുമാറ്റച്ചട്ടം, മറ്റു തനത് പ്രവർത്തനങ്ങൾ എന്നിവയുണ്ടാകും. മെഗാ ക്ലീനിങ് ഡ്രൈവ് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോർജ് അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. കെ മണിലാൽ, സി വി ജോയ്, എസ് സാബുരാജ്, പ്രോഗ്രാം ഓഫീസർമാരായ ഡോ. ജെ ജിജ, നിർമൽ സാബു, വിഇഒ ആർ പ്രിയരഞ്ജൻ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ എ സുരേഷ് എന്നിവർ സംസാരിച്ചു. ഒക്ടോബർ രണ്ടിന് പ്രഖ്യാപന സമ്മേളനം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..