19 December Thursday

അൻവറിനെ 
ആവശ്യമായ സമയത്ത്‌ ക്ഷണിക്കുമെന്ന്‌ സതീശൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


കോഴിക്കോട്‌
അൻവറിനെ കോൺഗ്രസിലേക്ക്‌ ക്ഷണിക്കുന്നത്‌ സംബന്ധിച്ച്‌ ആവശ്യമായ ഘട്ടത്തിൽ ചർച്ച ചെയ്യുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. നിയമസഭയിൽ തനിക്കെതിരെ പി വി അൻവർ 150 കോടി രൂപയുടെ അഴിമതി  ഉന്നയിച്ചതിന്‌ പിന്നിൽ  മുഖ്യമന്ത്രി പിണറായി വിജയനാണ്‌. പ്രതിപക്ഷം നേരത്തെ ഉയർത്തിയ ആരോപണങ്ങളാണ്‌ അൻവർ ഇപ്പോൾ ഉന്നയിക്കുന്നത്‌. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ യുഡിഎഫ്‌ ശനി മുതൽ തെരുവിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top