30 October Wednesday

പി ആർ ശ്രീജേഷിന് അനുമോദനം 30ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

തിരുവനന്തപുരം > ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിനെ സംസ്ഥാന സർക്കാർ അനുമോദിക്കും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി രൂപ പാരിതോഷികം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ 30ന് വൈകിട്ട് നാലിന് സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനാകും. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായി നിയമിച്ചുള്ള ഉത്തരവ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്യും.

പകൽ 3.30ന്‌ മാനവീയം വീഥിയുടെ പരിസരത്തുനിന്ന്‌ ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിൽ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top