22 December Sunday

അപകടഭീഷണിയായി കേബിൾകുഴികൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


പെരുമ്പാവൂർ
കേബിൾ സ്ഥാപിക്കാൻ റോഡിലെടുത്ത കുഴി അപകടഭീഷണിയായി. കുറിച്ചിലക്കോട്–-തോട്ടുവ റോഡിനോട് ചേർന്ന് എടുത്ത കുഴികളാണ് അപകടഭീഷണിയായത്. ഇരുചക്രവാഹനങ്ങൾ റോഡിൽനിന്ന്‌ ഇറക്കേണ്ടിവന്നാൽ മണ്ണിൽ താഴ്ന്ന്‌ മറിയുന്ന അവസ്ഥയാണ്.

കേബിൾ വലിച്ചശേഷം മൂടിയെങ്കിലും മണ്ണ് ഉറച്ചിട്ടില്ല. പലസ്ഥലത്തും ടാർ റോഡ് 15 ഇഞ്ച് കുത്തനെ താഴ്ചയുള്ള കട്ടിങ്ങുകളാണുള്ളത്. മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ മൺറോഡിലേക്കിറക്കിയാൽ അപകടം സംഭവിക്കുന്നത് പതിവാണ്. ടാർ റോഡിന്റെ നിരപ്പിൽ മണ്ണിട്ട് അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top