28 October Monday

പാമ്പാക്കുടയിൽ ദ്വിശതാബ്ദി പെരുന്നാൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


പിറവം
പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ദ്വിശതാബ്ദി പെരുന്നാളിന് കൊടിയേറി. ഫാ. എം പി ജോർജ് കോർ എപ്പിസ്കോപ്പ കൊടിയേറ്റ് നടത്തി. വികാരി മലങ്കര മൽപ്പാൻ കോനാട്ട് എബ്രാഹം കോർ എപ്പിസ്കോപ്പ സന്നിഹിതനായി. അഞ്ചൽപ്പെട്ടി, ചെട്ടിക്കണ്ടം, പിറമാടം എന്നിവിടങ്ങളിൽനിന്നുള്ള പ്രദക്ഷിണങ്ങൾ പാമ്പാക്കുട പള്ളിയിൽ സംഗമിച്ചു. അനുമോദനസമ്മേളനം കണ്ടനാട് വെസ്റ്റ് സഹായ മെത്രാപോലീത്ത സഖറിയ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സിനിമ അവാർഡ്  നേടിയ പോൾസൺ സ്കറിയ, റാങ്ക് ജേതാവ് ഡോ. അലീന രാജൻ എന്നിവരെ അനുമോദിച്ചു. തിങ്കൾ രാവിലെ 7.30ന് മുന്നിൻമേൽ കുർബാന, രാത്രി ഏഴുമുതൽ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപോലീത്തയുടെ പ്രധാന കാർമികത്വത്തിൽ  പെരുന്നാൾ ചടങ്ങുകൾ, പ്രദക്ഷിണം, അനുസ്മരണം, മാർഗംകളി. ചൊവ്വ രാവിലെ 8.30 മുതൽ കുർബാന, 200 പൊൻ/വെള്ളി കുരിശുകളേന്തി പ്രദക്ഷിണം, നേർച്ചസദ്യ. രാത്രി ഏഴിന് കോഴിക്കോട് രംഗഭാഷയുടെ നാടകം ‘മിഠായിത്തെരുവ്’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top