23 December Monday

ശുചീകരണ ജീവനക്കാരുടെ തസ്തിക അനുവദിക്കുന്നത് പരിഗണിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2019


കൊച്ചി
സ്കൂൾ പരിസരവും ക്ലാസ് മുറികളും ശുചീകരിക്കാൻ എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലും ശുചീകരണ ജീവനക്കാരുടെ തസ്തിക അനുവദിക്കണമെന്ന നിവേദനത്തിൽ സർക്കാർ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. സർക്കാർ പ്രൈമറി സ്‌കൂളുകളിൽ തസ്തിക (മീനിയൽ) അനുവദിച്ച സർക്കാർ, എയ്ഡഡ് സ്‌കൂളുകളെ തഴഞ്ഞതായി ആരോപിച്ച് തൃശൂർ ജില്ലയിലെ മൂന്ന് എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുകൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഷാജി പി ചാലിയുടെ ഉത്തരവ്. കയ്‌പമംഗലം കൂരിക്കുരി എഎംയുപി സ്‌കൂൾ, മണലിത്തറ ജെ വി മച്ചാട് എൽപി സ്‌കൂൾ, പള്ളിക്കൽ എയുപി സ്‌കൂൾ മാനേജ്മെന്റുകളാണ് ഹർജി നൽകിയിരുന്നത്.

സ്വഛ്‌ഭാരത്, സ്വഛ്‌ വിദ്യാലയം മുദ്രാവാക്യങ്ങൾ ഉയർത്തുന്നുവെങ്കിലും വിദ്യാലയങ്ങളിൽ ശുചീകരണവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നടപടിയില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. കേരള വിദ്യാഭ്യാസ ചട്ടവും നിയമവും അനുസരിച്ചാണ് എയ്ഡഡ് സ്‌കൂളുകളും പ്രവർത്തിക്കുന്നത്. എന്നാൽ, ഗവ. സ്‌കൂളുകളിൽ അനുവദിച്ച മീനിയൽ തസ്തിക എയ്ഡഡ് സ്‌കൂളുകളിൽ അനുവദിക്കുന്നില്ല. തസ്തിക ഇല്ലാത്തതിനാൽ സ്‌കൂൾ വളപ്പും ക്ലാസ് മുറികളും മൂത്രപ്പുരയുമടക്കം വൃത്തിയാക്കേണ്ട ജോലി മാനേജ്മെന്റോ വിദ്യാർഥികൾ സ്വന്തമായോ ചെയ്യണ്ടേ അവസ്ഥയാണ്‌. ഇത് അപ്രായോഗികമായതിനാൽ വൃത്തി ഹീനമായ സ്ഥിതിയാണ് പലയിടത്തും. എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കി സർക്കാർ സ്‌കൂളുകളിൽ മാത്രമായി മീനിയൽ തസ്തിക അനുവദിച്ചത് സ്വേഛാപരവും ഏകപക്ഷീയവും വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്. അതിനാൽ, 2019–-20 അധ്യയന വർഷംതന്നെ ഈ തസ്തികയ്‌ക്ക് അനുമതി നൽകണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫുൾടൈം മീനിയൽ തസ്തികയിൽ നിയമനത്തിന് അനുമതി തേടി സർക്കാരിന് നിവേദനം നൽകിയിട്ടുണ്ടെന്നും ഇത് പരിഗണിക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് എത്രയും വേഗം നിവേദനം പരിഗണിച്ച് നിയമപരമായി തീർപ്പാക്കാൻ സിംഗിൾബെഞ്ച് നിർദേശിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top