കാലടി
എൽഡിഎഫ് പിന്തുണയോടെ, പ്രതിപക്ഷാംഗങ്ങൾ കാലടി പഞ്ചായത്ത് ഓഫീസിനുമുമ്പിൽ നടത്തിവന്ന പഞ്ചദിന സത്യഗ്രഹം സമാപിച്ചു. എൽഡിഎഫ് ജനപ്രതിനിധികളുടെ വാർഡുകളിലെ പദ്ധതികളിൽ പഞ്ചായത്ത് പ്രസിഡന്റ് പുലർത്തുന്ന വിവേചനത്തിലും എസ്‌സി ഫണ്ട് ചെലവഴിക്കാത്തതിലും ബ്ലോക്ക് പഞ്ചായത്ത് സംയുക്തപദ്ധതികൾ ഉപേക്ഷിച്ചതിലും പ്രതിഷേധിച്ചായിരുന്നു സമരം. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിജോ ചൊവ്വരാൻ, ആൻസി ജിജോ, കാലടി പഞ്ചായത്ത് പ്രതിപക്ഷനേതാവ് പി കെ കുഞ്ഞപ്പൻ, സി വി സജേഷ്, സരിത ബൈജു, സമിത ബിജു, പി ബി സജീവ് എന്നിവരാണ് സമരം നയിച്ചത്. സമരത്തിന്റെ സമാപനസമ്മേളനം സിപിഐ അങ്കമാലി മണ്ഡലം സെക്രട്ടറി എം മുകേഷ് ഉദ്ഘാടനം ചെയ്തു. സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റി അംഗം എം ടി വർഗീസ് അധ്യക്ഷനായി. മുൻമന്ത്രി ജോസ് തെറ്റയിൽ, ജയ്സൺ പാനികുളങ്ങര, എം ടി വർഗീസ്, ബേബി കാക്കശേരി, ലിപ്സൺ പാലേലി, പി വി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..