23 December Monday

"നീരി​ന്റെ നേര്' ഒരുക്കി വിദ്യാര്‍ഥികള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


പെരുമ്പാവൂർ
മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ ബോധവല്‍ക്കരണ ഹ്രസ്വചിത്രമൊരുക്കി വിദ്യാര്‍ഥികള്‍. തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് "നീരി​ന്റെ നേര്' എന്ന പേരില്‍ ഹ്രസ്വചിത്രമൊരുക്കിയത്. സ്കൂൾ അവധിക്ക് ആഹ്ലാദം പങ്കിട്ട് കുട്ടികൾ കുളിക്കാൻ കുളത്തിലിറങ്ങുന്നതും നീന്തലറിയാത്ത ഒരുകുട്ടി വെള്ളത്തിൽ മുങ്ങിത്താഴുമ്പോള്‍ മറ്റു കുട്ടികൾ രക്ഷപ്പെടുത്തുന്നതുമാണ് ചിത്രത്തി​ന്റെ ഇതിവൃത്തം. സ്കൂളിനടുത്തുള്ള എംഎച്ച് കവലയിലെ തണ്ടേക്കാട് കുളത്തിലായിരുന്നു ചിത്രത്തി​​ന്റെ ഷൂട്ടിങ്.

സ്കൂളിലെ 8, 5 ക്ലാസ് വിദ്യാർഥികളാണ് ചിത്രത്തി​ന്റെ അണിയറക്കാര്‍. കെ എ നസ്‌ല കഥയും കെ എസ് നിൻഷ കാമറയും ഫാത്തിമ സൽവ, ഫാത്തിമ പർവീന്‍ എന്നിവര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. അമൽ ഇഷാൻ, അമാനുൽ ഹഖ്, പി എ സിയാൻ, ബിലാൽ റഹ്മാൻ, അൽമിറാജ് എന്നിവർ അഭിനേതാക്കളായി. പ്രധാനാധ്യാപിക വി എം മിനിമോൾ, സജീന കെ അലിയാർ, പി കെ ഫൗസിയ, എൻ എച്ച് ഹമീദ, റസിയ മോൾ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top